പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; രാജ്യത്ത് 13,615 പുതിയ രോഗബാധിതർ

By Team Member, Malabar News
A Decrease In Daily Covid Cases And 13615 New Cases In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 13,615 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 20 പേർ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്‌തു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 1,31,043 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 13,265 പേർ കോവിഡ് മുക്‌തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതരിൽ 4,29,96,427 ആളുകൾ ഇതുവരെ രാജ്യത്ത് കോവിഡ് മുക്‌തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മരണങ്ങൾ കൂടിയായപ്പോൾ രാജ്യത്ത് ഇതുവരെ മരിച്ച ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,25,474 ആയി ഉയർന്നു. കൂടാതെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് മുക്‌തി നിരക്ക് നിലവിൽ 98.50 ശതമാനമാണ്. പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ആയും ഉയർന്നു.

Read also: സംസ്‌ഥാനത്ത് ജിംനേഷ്യങ്ങളുടെ പ്രവർത്തനത്തിന് ലൈസൻസ് നിർബന്ധം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE