സംസ്‌ഥാനത്ത് ജിംനേഷ്യങ്ങളുടെ പ്രവർത്തനത്തിന് ലൈസൻസ് നിർബന്ധം; ഹൈക്കോടതി

By Team Member, Malabar News
License Mandatory For Gym In Kerala Said High Court
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജിംനേഷ്യങ്ങളുടെ പ്രവർത്തനത്തിന് ലൈസൻസ് നിർബന്ധമാക്കുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ സംസ്‌ഥാനത്തെ ജിംനേഷ്യങ്ങൾ ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടാതെ ജിംനേഷ്യങ്ങളുടെ പ്രവർത്തനം ആളുകളെ ആകർഷിക്കുന്ന തരത്തിലും നിയമപരവുമായിരിക്കണം എന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജിംനേഷ്യങ്ങൾ തുടങ്ങുന്നതിനും പ്രവർത്തിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവയ്‌ക്ക്‌ തദ്ദേശ സ്‌ഥാപനങ്ങൾ നോട്ടീസ് നൽകണമെന്നും, നോട്ടീസ് ലഭിച്ച് മൂന്ന് മാസത്തിനകം ഇവ ലൈസൻസ് എടുക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

1963ലെ കേരള പബ്ളിക് റിസോർട് നിയമപ്രകാരമാണ് സംസ്‌ഥാനത്തെ ജിംനേഷ്യങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിയത്. ജിംനേഷ്യങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട രണ്ടു ഹരജികളിലാണ് ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ ഇപ്പോൾ ഉത്തരവ് പുറത്തിറക്കിയത്.

Read also: വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം; വ്‌ളോഗറെ അറസ്‌റ്റ് ചെയ്യാൻ വനംവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE