കോഴിക്കോട്: ജില്ലയിൽ നടക്കുന്ന അന്താരാഷ്‌ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉൽഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായികയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ചലച്ചിത്ര മേളയുടെ ഉൽഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യുവ സംവിധായിക കുഞ്ഞില മാസിലമണ ആണ് പോലീസ് കസ്‌റ്റഡിയിൽ ആയത്.
‘അസംഘടിതര്‍’ എന്ന തന്റെ ചലച്ചിത്രം മേളയിൽ നിന്നും ബോധപൂർവം ഒഴിവാക്കി എന്ന പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്. സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമർശിച്ചും കെകെ രമ എംഎൽഎയെ പിന്തുണച്ചും കുഞ്ഞില മുദ്രാവാക്യം മുഴക്കി. ഒടുവിൽ നാല് വനിതാ പോലീസുകാർ ചേര്‍ന്ന് കുഞ്ഞിലയെ വേദിയിൽ നിന്നിറക്കി കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
Most Read: ലഖ്‌നൗ ലുലുമാളിന് മുന്നിൽ ഹിന്ദുമഹാസഭയുടെ പ്രതിഷേധം; കനത്ത സുരക്ഷ





































