ഇസ്‌ലാമാബാദ്: പാകിസ്‌ഥാനൈൽ ബജോർ ഗോത്രവർഗ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക് വിലക്ക്. ഗോത്രമുഖ്യരുടെ സമിതിയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസത്തിനുള്ളിൽ ഇക്കാര്യം സർക്കാർ പ്രഖ്യാപിച്ചില്ലെങ്കിൽ ഗോത്രമുഖ്യർ താനെന്ന ഈ തീരുമാനം നടപ്പാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയതായി പാക് പത്രം ഡോൺ റിപ്പോർട് ചെയ്‌തു.
ഭർത്താവോ ബന്ധുക്കളോ ആയ പുരുഷൻമാർ ഒപ്പമുണ്ടെങ്കിലും ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ സ്‌ത്രീകൾക്ക് അനുവാദം ഉണ്ടായിരിക്കില്ല. ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയായ ജംഇയ്യത്തുൽ ഉലമായെ ഇസ്‌ലാം ഫസ്‌ൽ (ജെയുഐഎഫ്) പ്രാദേശിക ഘടകം മുന്നറിയിപ്പ് നൽകി.
അഫ്‌ഗാനിലെ കുനാര്‍ പ്രവിശ്യയോട് ചേര്‍ന്നു കിടക്കുന്ന ബജോര്‍ ഗോത്രവര്‍ഗ ജില്ല അതിമനോഹരമായ മലനിരകളാല്‍ പ്രശസ്‌തമാണ്. ഇവിടെ പ്രശസ്‌തമായ അനേകം വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഗബ്ബാര്‍ ചീന, ഭായി ചീന, മുണ്ട ഖില, രാഗഗന്‍ അണക്കെട്ട്, അമന്‍ പാര്‍ക്ക് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പാക്കിസ്‌താന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സ്‌ത്രീകളും കുട്ടികളും അടക്കം അനേകം വിനോദ സഞ്ചാരികള്‍ എത്താറുണ്ട്. അവധി കാലങ്ങളില്‍ കുടുംബങ്ങള്‍ ധാരാളമായി എത്തുന്നവയാണ് ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ഇവിടെയാണ് സ്‌ത്രീകള്‍ക്ക് സമ്പൂർണ വിലക്ക് ഏര്‍പ്പെടുത്തിയത്.
പാക്കിസ്‌താന്റെയും ഇസ്‌ലാമിന്റെയും മൂല്യങ്ങള്‍ക്കും പാരമ്പര്യത്തിനും എതിരായാണ് സ്‌ത്രീകള്‍ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നതെന്നും യോഗം വ്യക്‌തമാക്കി. വിവിധ ഗോത്രവിഭാഗങ്ങളിലെ തലമുതിര്‍ന്ന അംഗങ്ങളും മതപുരോഹിതരും ജെയുഐഎഫ് നേതാക്കളും അടങ്ങിയ ജിര്‍ഗ ഏകപക്ഷീയമായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ജെയുഐഎഫ് ജില്ലാ അധ്യക്ഷന്‍ മൗലാന അബ്‌ദുർ റഷീദ് പറഞ്ഞു. പുതിയ കൂട്ടുകക്ഷി സര്‍ക്കാറിലെ പ്രമുഖ കക്ഷിയായ ജെയുഐഎഫ് ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാറിനോടും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഒരു ദിവസത്തിനകം സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവുന്നില്ലെങ്കില്‍, തങ്ങള്‍ തന്നെ ഈ ഉത്തരവ് നടപ്പാക്കുമെന്നും ജെയുഐഎഫ് നേതാക്കള്‍ പറഞ്ഞു.
വിനോദ സഞ്ചാരത്തിന്റെ മറവില്‍ ഇവിടെ അധാര്‍മികവും സദാചാര വിരുദ്ധവുമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് ജിര്‍ഗ അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍ നൂറു കണക്കിന് സ്‌ത്രീകള്‍ ഇവിടെ വിനോദ സഞ്ചാരികളായി എത്തി. ഇത് നാടിന്റെ സംസ്‌കാരത്തിന് എതിരാണ്. ഇസ്‌ലാമിക നിയമങ്ങള്‍ പ്രകാരം ഇത് അനുവദനീയമല്ലെന്നും ഗോത്രമുഖ്യരുടെ സമിതി വ്യക്‌തമാക്കി. ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവും ഖാര്‍ തഹ്‌സില്‍ കൗണ്‍സില്‍ അധ്യക്ഷനുമായ ഹാജി സയിദ് ബാദ്‌ഷ അടക്കം പ്രമുഖര്‍ പങ്കെടുത്ത യോഗം സദാചാരവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കര്‍ശനമായ ഇടപെടല്‍ നടത്തുമെന്നും പ്രഖ്യാപിച്ചു.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ





































