കൊച്ചി: 19കാരി കൂട്ടബലാൽസംഗത്തിനു ഇരയായ സംഭവം ഞെട്ടിക്കുന്നതെന്നും സംഭവത്തെ ശക്‌തമായി അപലപിക്കുന്നതായും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പെണ്‍കുട്ടിക്ക് മതിയായ ചികിൽസ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. -മന്ത്രി വീണാജോർജ് അറിയിച്ചു.
പരസ്യങ്ങൾക്കും മറ്റും മോഡലായി പോകുന്ന കാസർഗോഡ് സ്വദേശിയായ 19 കാരിയാണ് ഇന്നലെ രാത്രി ക്രൂരമായ കൂട്ടബലാൽസംഗത്തിന് ഇരയായത്. നഗരത്തെ ഞെട്ടിച്ച കൂട്ടബലാൽസംഗത്തിൽ 4 പേർ അറസ്‌റ്റിലായിട്ടുണ്ട്. രാജസ്‌ഥാൻ സ്വദേശിനിയായ ഡോണ എന്ന സ്‌ത്രീയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു യുവാക്കളുമാണ് അറസ്‌റ്റിലായത്.
ഇരയായ യുവതി, കസ്‌റ്റഡിയിലുള്ള രാജസ്‌ഥാൻ സ്വദേശിയും മോഡലുമായ ഡോണക്കും മറ്റു മൂന്നു പേർക്കൊപ്പം രാത്രി രവിപുരത്തെ ബാറിലെത്തി മദ്യപിച്ചിരുന്നു. 19 വയസുകാരിയായ ഇര മദ്യപിച്ച് ബോധം കെടുകയും തുടർന്നു കാറിൽ കയറ്റി കൊണ്ടു പോകുന്നതിനിടെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയശേഷം കൊച്ചി, കാക്കനാട്ടുള്ള ഇവരുടെ താമസസ്‌ഥലത്ത് ഇറക്കിവിടുകയായിരുന്നു എന്നാണ് കേസ്.
Most Read: കോൺഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബിജെപി സീറ്റിൽ മൽസരിക്കും



































