പാലക്കാട്: ഓൺലൈൻ റമ്മി കളിച്ചു പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ഗിരീഷിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തൃശൂരിലെ കോളേജിൽ ലാബ് ടെക്നീഷ്യൻ ആണ് ഗിരീഷ്.
ഏകദേശം മൂന്നര ലക്ഷത്തോളം രൂപയാണ് ഓൺലൈൻ റമ്മിയിലൂടെ ഗിരീഷിന് നഷ്ടമായത്. ഇതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് വിവരം. ഓൺലൈൻ റമ്മി കളിച്ചു മൂന്നര ലക്ഷത്തോളം രൂപ ഗിരീഷ് നഷ്ടപ്പെടുത്തിയിരുന്നുവെന്നും അതിനായി സ്വർണാഭരണങ്ങൾ വിറ്റിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും ബന്ധുക്കൾ പറഞ്ഞു.
Most Read: കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചത് 1.88 കോടി ആഭ്യന്തര സഞ്ചാരികൾ







































