
മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബിയുടെ 1495ആം ജൻമദിന മാസമായ റബീഉൽ അവ്വലിനെ വരവേറ്റ് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന മൗലിദ് ജല്‍സക്ക് തുടക്കം കുറിച്ചു. 41 ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ഓണ്‍ലൈനായി നടക്കുന്ന മൗലിദ് ജല്‍സ എല്ലാ ദിവസവും രാത്രി 7.30 മുതല്‍ 8.30 വരെയാണ് നടക്കുക.
ഹാഫിള് നഈം അദനി, ഹാഫിള് സയ്യിദ് അഷ്‌ഫാഖ് തങ്ങള്‍, ഹാഫിള് മുബഷിര്‍ പെരിന്താറ്റിരി, ഹാഫിള് സയ്യിദ് ആശിഖ് തങ്ങള്‍ , ഹാഫിള് മൊയ്‌ദീൻ കുട്ടി, ഹാഫിള് മിദ്‌ലാജ് വൈലത്തൂര്‍, ഹാഫിള് റാഫി വൈങ്ങര, ഹാഫിള് മിദ്‌ലാജ് വാണിയന്നൂര്‍ എന്നിവര്‍ നബി കീര്‍ത്തന പരിപാടികള്‍ അവതരിപ്പിക്കും.
ഒക്‌ടോബർ 27ന് ചൊവ്വാഴ്‌ച വൈകുന്നേരം 4 മുതല്‍ നബി കീര്‍ത്തന പരിപാടിയായ ലൈറ്റ് ഓഫ് മദീനയും പ്രവാചകരുടെ ജൻമ ദിനത്തോടനുബന്ധിച്ച് റബീഉൽ അവ്വൽ 12ന് പുലര്‍ച്ചെ 3 മുതല്‍ മൗലിദ് പ്രാർഥനാ സമ്മേളനവും നടക്കും.
Malappuram News: പൊന്നാനിയിലും വരുന്നു തൂക്കുപാലം; കിഫ്ബിയുടെ അംഗീകാരം ലഭിച്ചു