കണ്ണൂർ: കാട്ടാമ്പള്ളിയിൽ നിർത്തിയിട്ട ഹൗസ് ബോട്ട് കത്തിനശിച്ചു. പകൽ വെൽഡിങ് ഉൾപ്പടെ അറ്റകുറ്റപ്പണി നടത്തിയ ബോട്ടാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ കത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്ത സമയത്ത് ബോട്ടിൽ ആരും ഉണ്ടായിരുന്നില്ല. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ ഉടമസ്ഥതയിലുള്ള ഉല്ലാസ ബോട്ടാണ് കത്തിനശിച്ചത്. ബോട്ട് പൂർണമായും കത്തി നശിച്ചു.
Most Read: കർണാടക ആർക്കൊപ്പം? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്







































