തിരുവനന്തപുരം: കേരളത്തിലെ പ്രതിദിന കോവിഡ് പരിശോധനകള്‍ ഒരു ലക്ഷമാക്കണമെന്ന ശുപാര്‍ശയുമായി സര്‍ക്കാര്‍ നിയമിച്ച വിദഗ്‌ദ സമിതി. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനകളുടെ എണ്ണം കുറയാന്‍ കാരണമായ പുതിയ സോഫ്റ്റ്‌വെയര്‍ മാറ്റി പഴയ രീതിയിലേക്ക് തിരിച്ചു പോകണമെന്നും സമിതി നിര്‍ദേശിച്ചു.
Read more: ഭക്ഷണം മോശം; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം
പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം പരിശോധനകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. 20 ശതമാനമാണ് പരിശോധനകള്‍ കുറഞ്ഞത്. കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആയിരിക്കുമ്പോള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പരിശോധനകള്‍ കുറയുന്നത് കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നാണ് സമിതിയുടെ മുന്നറിയിപ്പ്.
ഹെല്‍ത്‌മോന്‍ എന്ന സോഫ്റ്റ്‌വെയറിന് പകരം ലാബ് ഡയഗ്‌നോസ്‌റ്റിക് മാനേജ്‌മെന്റ് സിസ്‌റ്റമെന്ന പുതിയ സോഫ്റ്റ്‌വെയറാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പുതിയ ആപ്പ്‌ളിക്കേഷന്‍ മികച്ചതാണെങ്കിലും വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ കാലതാമസമുണ്ടാകുന്നു. പരിശോധനകളുടെ എണ്ണം പരമാവധി വര്‍ധിപ്പിച്ച് കോവിഡ് രോഗ ബാധിതരെ കണ്ടെത്തുകയാണ് വേണ്ടതെന്നും സമിതി അറിയിച്ചു.
Read also: ജേർണലിസ്‌റ്റ് സിദ്ദീഖ് കാപ്പൻ; യോഗി സർക്കാറിന്റെ ‘ഭയം’ ഉൽപ്പാദിപ്പിക്കാനുള്ള ഇന്ധനമോ?







































