ഭക്ഷണം മോശം; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം

By Team Member, Malabar News
Malabarnews_beach hospital
Representational image
Ajwa Travels

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികള്‍ പ്രതിഷേധിച്ചു. ആശുപത്രിയില്‍ നിന്നും വിതരണത്തെ ചെയ്യുന്ന ഭക്ഷണം നിലവാരം ഇല്ലാത്തത് ആണെന്ന ആരോപണം ഉന്നയിച്ചാണ് കോവിഡ് രോഗികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

വൃത്തിഹീനമായ സാഹചര്യമാണ് ആശുപത്രിയില്‍ നിലനില്‍ക്കുന്നതെന്നും, ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങള്‍ ദിവസങ്ങളോളം ബാത്‌റൂമുകളില്‍ ചിതറി കിടക്കുകയാണെന്നും രോഗികള്‍ ആരോപിച്ചു. രോഗികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ ആശുപത്രി അധികൃതര്‍ ചര്‍ച്ചക്ക് തയ്യാറായി. തുടര്‍ന്ന് രോഗികള്‍ പ്രതിഷേധം അവസാനിപ്പിച്ചു.

രോഗികളുടെ പ്രശ്‌നത്തിന് നാളെ രാവിലെ തന്നെ പരിഹാരം കാണുമെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് രോഗികള്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ കൂട്ടാക്കിയത്. എന്നാല്‍ നാളെ രാവിലെയോടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം പ്രഭാത ഭക്ഷണം കഴിക്കില്ലെന്നും രോഗികള്‍ ആശുപത്രി അധികൃതരോട് വ്യക്‌തമാക്കി.

Read also : ശബരിമല ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE