ശബരിമല ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ്

By Trainee Reporter, Malabar News
Malabar News_ sabarimala covid 19
Representational image
Ajwa Travels

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നിലക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഇദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.

Read also: കേന്ദ്ര മന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ കെ ശൈലജ

48 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി, രോഗബാധ ഇല്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ശബരിമല ഭക്‌തർ കൊണ്ടുവരണം എന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അല്ലെങ്കില്‍ നിലക്കലില്‍ പരിശോധനക്ക് വിധേയമാകണം. ഇത്തരത്തില്‍ കോവിഡ് പരിശോധനക്ക് വിധേയനായ ആള്‍ക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്.

കോവിഡ് പോസിറ്റീവ് ആണെന്ന് സ്‌ഥിരീകരിച്ചതിന് പുറകെ ഇയാളെ റാന്നി കാര്‍മല്‍ എന്‍ജിനീയറിങ് കോളേജിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി. ഒറ്റക്കാണ് ഇയാള്‍ ശബരിമലയില്‍ എത്തിയത്.

Read also: ട്രോഫി മുഖ്യം; കോവിഡ് പ്രതിസന്ധിയിലും പരേഡ് നടത്തി മോഹൻ ബഗാൻ; തെരുവിലിറങ്ങിയത് ആയിരങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE