ട്രോഫി മുഖ്യം; കോവിഡ് പ്രതിസന്ധിയിലും പരേഡ് നടത്തി മോഹൻ ബഗാൻ; തെരുവിലിറങ്ങിയത് ആയിരങ്ങൾ

By News Desk, Malabar News
Mohun bagan Trophy Parade
Mohun bagan Trophy Parade
Ajwa Travels

കൊൽക്കത്ത: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലും ആയിരങ്ങളെ കൂട്ടുപിടിച്ച് പരേഡ് നടത്തി കൊൽക്കത്ത ക്ലബ്ബ് മോഹൻ ബഗാൻ (എ.ടി.കെ ബഗാൻ). ഐ ലീഗ് കിരീടം ലഭിച്ചതിന്റെ ആഹ്ളാദ പ്രകടനം നടത്താൻ തെരുവിൽ നടത്തിയ ട്രോഫി പരേഡാണ് ഇപ്പോൾ വിവാദത്തിലായത്.

കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം നേടിയ മോഹൻ ബഗാന്റെ കൈകളിൽ ആറ് മാസത്തിന് ശേഷം ഇന്നാണ് കിരീടം എത്തിയത്. കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു സമ്മാന ദാനം. പശ്‌ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ്, ഐ ലീഗ് സിഇഒ സുനന്ദോധർ, ബഗാൻ ക്ലബ്ബ് താരങ്ങൾ, ടീമിന്റെ പരിശീലകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Also Read: ജസിന്‍ഡ ആര്‍ഡേന് ആശംസകളുമായി മോദി

ഇതിനു പിന്നാലെയാണ് ഹോട്ടലിൽ നിന്ന് മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ് വരെ ടീം അധികൃതർ തുറന്ന ജീപ്പിൽ ട്രോഫി പ്രദർശിപ്പിച്ചു കൊണ്ട് പരേഡ് സംഘടിപ്പിച്ചത്. കോവിഡ് പശ്‌ചാത്തലത്തിലും കൊൽക്കത്തയിലെ തെരുവുകളിൽ സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിന് ആരാധകരാണ് പ്രകടനത്തിൽ പങ്കെടുത്തത്.

കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ മാർഗ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പൂർണമായി അവഗണിച്ചു കൊണ്ടാണ് ട്രോഫി പരേഡ് നടത്തിയത്. ഇതിനെതിരെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ വിമർശനവുമായി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE