ജസിന്‍ഡ ആര്‍ഡേന് ആശംസകളുമായി മോദി

By Trainee Reporter, Malabar News
Malabar News_jacinda ardern and narendra modi
Jacinda Ardern and Narendra Modi
Ajwa Travels

ന്യൂഡെല്‍ഹി: രണ്ടാം തവണയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജസിന്‍ഡ ആര്‍ഡേന് ആശംസകളുമായി നരേന്ദ്ര മോദി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ചയുടെ പഴയ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് ജസിന്‍ഡക്ക് പ്രധാനമന്ത്രി മോദി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ സഹകരണത്തോടെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി കാത്തിരിക്കുന്നെന്നും പ്രധാനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

My heartiest congratulations to the PM of New Zealand Jacinda Ardern on her resounding victory.

Recall our last meet a…

Posted by Narendra Modi on Sunday, October 18, 2020

ഇത് രണ്ടാം തവണയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി ജസിന്‍ഡ തിരഞ്ഞെടുക്കപ്പെടുന്നത്. 120 സീറ്റുകളില്‍ 64 സീറ്റും സ്വന്തമാക്കിയാണ് ജസിന്‍ഡയുടെ ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 1996ന് ശേഷം ഇതാദ്യമായാണ് ഒരു കക്ഷി വ്യക്‌തമായ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുന്നത്. ഇതുവരെയും കൂട്ടുകക്ഷി മുന്നണികളായിരുന്നു ന്യൂസിലന്‍ഡ് ഭരിച്ചിരുന്നത്.

Read also: രാജ്യത്തെ കോവിഡ് വ്യാപനം ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകും; വിദഗ്ധ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE