പത്തനംതിട്ട: നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് സംഭവം. മരച്ചീനി കൃഷി ചെയ്യുന്ന ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കരച്ചിൽ കേട്ടെത്തിയ അയവാസികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്. വിവരം അറിഞ്ഞു പോലീസെത്തി കുട്ടിയെ ആശുപത്രിയിലെക്ക് മാറ്റി.
കുട്ടിയുടെ ആരോഗ്യനിലയിൽ പ്രശ്നം ഇല്ലെന്നാണ് തിരുവല്ല താലൂക്ക് ആശുപത്രി അധികൃതർ നൽകുന്ന വിവരം. പ്രസവിച്ചു മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്






































