തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഇന്നലെയാണ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മന്‍ചാണ്ടി നിരീക്ഷണത്തില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി. ഉമ്മന്‍ചാണ്ടിക്ക് പകരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ്, ജോസഫ് വാഴക്കന്, ജോഷി ഫിലിപ്പ് എന്നിവര്‍ ഡി.സി.സി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തും.
Read also: കോവിഡ് രോഗിയുടെ മരണം അധികൃതരുടെ പിഴവ് മൂലം; നഴ്സിങ് ഉദ്യോഗസ്ഥയുടെ ശബ്ദസന്ദേശം പുറത്ത്







































