കോവിഡ് രോഗിയുടെ മരണം അധികൃതരുടെ പിഴവ് മൂലം; നഴ്‌സിങ് ഉദ്യോഗസ്‌ഥയുടെ ശബ്‌ദസന്ദേശം പുറത്ത്

By News Desk, Malabar News
Covid Patient death in kalamassery medical college
Representational Image
Ajwa Travels

കൊച്ചി: കോവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഫോർട്ട് കൊച്ചി സ്വദേശി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്‌ഥ മൂലമാണെന്ന് നഴ്‌സിങ് ഓഫീസറുടെ വെളിപ്പെടുത്തൽ. നഴ്‌സുമാരുടെ വാട്‍സ് ആപ് ഗ്രൂപ്പിൽ മെഡിക്കൽ കോളേജിലെ നഴ്‌സിങ് ഓഫീസർ അയച്ച ശബ്‌ദ സന്ദേശത്തിലാണ് കോവിഡ് രോഗി മരിച്ചത് ഓക്‌സിജൻ കിട്ടാതെയാണെന്ന് പരാമർശിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിൽ മരിച്ച രോഗിയുടെ ബന്ധുക്കൾ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.

Kerala News: രാജ്യത്തെ ആദ്യ മൽസ്യ ബ്രൂഡ് ബാങ്ക് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു

ജൂലൈ 20 ന് മരിച്ച ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണ കാരണം വെന്റിലേറ്റർ ട്യൂബുകൾ മാറിക്കിടന്നതാണ്. ജീവനക്കാരുടെ അശ്രദ്ധ കാരണം പലരുടെയും ജീവൻ നഷ്‌ടപ്പെട്ടു. ഈ വിവരം പുറംലോകം അറിയാത്തത് കൊണ്ട് ജീവനക്കാർ രക്ഷപെട്ടു എന്നായിരുന്നു സന്ദേശം. എന്നാൽ, നഴ്‌സുമാർക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് സന്ദേശം അയച്ചതെന്നും ചികിൽസയിൽ പിഴവുകൾ സംഭവിച്ചിട്ടില്ലെന്നുമാണ് നഴ്‌സിങ് ഓഫീസറുടെ വാദം.

അതേസമയം, ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ സംസ്‌ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറോട് ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. മരണത്തിന്റെ ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം ഉണ്ടായിരുന്നെന്നും ആശുപത്രി അധികൃതരുടെ പിഴവ് മൂലമുള്ള കൊലപാതമായിരുന്നെന്ന് ഇപ്പോൾ വ്യക്‌തമാണെന്നും ഹാരിസിന്റെ സഹോദരി സൈനബ മാദ്ധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE