രാജ്യത്തെ ആദ്യ മൽസ്യ ബ്രൂഡ് ബാങ്ക് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു

By News Desk, Malabar News
Fish Brood Bank In Keral
Fish Brood Bank In Vizhinjam
Ajwa Travels

ബേപ്പൂർ: രാജ്യത്തെ ആദ്യ കൃത്രിമ മൽസ്യ പ്രജനന, വിത്തുൽപ്പാദന കേന്ദ്രം (ബ്രൂഡ് ബാങ്ക്) വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിച്ചു. കടലിന്റെ ആവാസ വ്യവസ്‌ഥ കൃത്രിമമായി ഒരുക്കിയാണ് പുതിയ കേന്ദ്രത്തിന്റെ പ്രവർത്തനം. കടലിലെ ആവാസവ്യവസ്‌ഥയിൽ ഉണ്ടായ മാറ്റം കാരണം മൽസ്യ ലഭ്യതയിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഇത് പരിഹരിച്ച് രുചികരമായ മൽസ്യ ലഭ്യത ഉറപ്പ് വരുത്തുക, മൽസ്യ തൊഴിലാളികൾക്കും കർഷകർക്കും വരുമാന വർധനവിന് വഴിയൊരുക്കുക എന്നീ ലക്‌ഷ്യങ്ങളോടെയാണ് ബ്രൂഡ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്.

Also Read: തിരിച്ചുവരവ് പാര്‍ട്ടി തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ സഹായത്തോടെയാണ് സി.എം.എഫ്.ആർ.ഐ ബ്രൂഡ് ബാങ്കുകൾ തയാറാക്കിയത്. വിഴിഞ്ഞം സമുദ്ര മൽസ്യ ഗവേഷണ കേന്ദ്ര മേധാവിയും പ്രിൻസിപ്പൽ സയന്റിസ്‌റ്റുമായ ഡോ. എം.കെ അനിൽ ശാസ്‌ത്രജ്ഞരായ അംബരീഷ്, സൂര്യ, ഗോമതി, ഡോ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ 5.64 കോടി രൂപ ചെലവഴിച്ചാണ് ബ്രൂഡ് ബാങ്ക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഇരുനൂറോളം ബ്രൂഡ് മീനുകളെ ഇവിടെ വളർത്തുന്നുണ്ട്. ഈ മീനുകളിൽ ഹോർമോൺ കുത്തിവെച്ച് കൃത്രിമ പ്രജനനം (പുതിയ തലമുറയെ ജനിപ്പിക്കൽ) നടത്തി മുട്ടകൾ ഉൽപാദിപ്പിക്കും. ഏകദേശം 5 കോടി മുട്ടകൾ ഉൽപാദിപ്പിക്കാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE