തിരിച്ചുവരവ് പാര്‍ട്ടി തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

By Syndicated , Malabar News
Kunjalikktty_Malabar news
Ajwa Travels

തിരുവനന്തപുരം: കേരള രാഷ്‌ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചിരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി നിമയസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വേങ്ങര മണ്ഡലത്തില്‍ തന്നെയാകും കുഞ്ഞാലിക്കുട്ടി ജനവിധി തേടുക എന്നാണ് വിവരം.

ദേശീയ രാഷ്‌ട്രീയത്തില്‍ നിന്ന് എന്തുകൊണ്ടാണ് കേരള രാഷ്‌ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നത് എന്ന കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ ചോദ്യത്തിന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത് കൊണ്ടാണ് കേരള രാഷ്‌ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി. നിങ്ങളെ കൈകാര്യം ചെയ്യാന്‍ ഒരാള്‍ കൂടി ഇരിക്കട്ടെ എന്ന തമാശ കലര്‍ന്ന മറുപടിയും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സഭ ടി വിയുടെ പ്രത്യേക അഭിമുഖത്തിലായിരുന്നു എം പിയുടെ പ്രതികരണം.

വേങ്ങര നിയമസഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം യുഡിഎഫ് സ്‌ഥാനാര്‍ഥിയായി കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ച നേതാക്കളില്‍ ഒരാളാണ് കുഞ്ഞാലിക്കുട്ടി. എന്നാല്‍ ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്‌ട്രീയത്തിലേക്ക് കയറിയത്.

Read also: ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് 9006 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE