ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ പേടിഎം തങ്ങളുടെ ഏറ്റവും പുതിയ സേവനമായ ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് മുന്‍നിര കാര്‍ഡ് നിര്‍മ്മാതാക്കളെ പേടിഎം സമീപിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ രീതിയിലുള്ള സാങ്കേതിക വിദ്യകള്‍ അടങ്ങിയ കാർഡുകൾ ആയിരിക്കും പേടിഎം പുറത്തിറക്കുക. പുതുതായി ഈ സേവനം ഉപയോഗിക്കുന്ന ആളുകളെ ആകര്‍ഷിക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.
More Tech News: നിയമ ലംഘനം; ഫ്ലിപ്കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍
നിലവില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ലാഭം നേടിയ കമ്പനിയാണ് പേടിഎം. വിജയ് ശര്‍മയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 150-200 മില്യണോളം വരും.
അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 2 മില്യണോളം വരുന്ന ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സേവനം ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമം.
Read Also: ഷവോമി വെതര്‍ ആപ്പില്‍ അരുണാചലില്ല. സാങ്കേതിക തകരാറെന്ന് കമ്പനി







































