ഷവോമി വെതര്‍ ആപ്പില്‍ അരുണാചലില്ല. സാങ്കേതിക തകരാറെന്ന് കമ്പനി

By Syndicated , Malabar News
Xiaomi-mi-Mlabar news
Ajwa Travels

ന്യൂഡെല്‍ഹി: ചൈനീസ് സ്‌മാർട്ട്ഫോണ്‍ കമ്പനിയായ ഷവോമിയുടെ വെതര്‍ ആപ്പില്‍ ഇന്ത്യയിലെ ഒരു സംസ്‌ഥാനം ഇല്ല എന്ന് പരാതി. അരുണാചല്‍ പ്രദേശിനെയാണ് ആപ്പില്‍ കാണാതായത്. അരുണാചലിന്റെ തലസ്‌ഥാനമായ ഇറ്റാനഗറിന്റെ കാലാവസ്‌ഥ ഫോണില്‍ ഇല്ല എന്ന പരാതി ട്വിറ്ററിലൂടെ ഉപഭോക്‌താക്കള്‍ അറിയിക്കുകയായിരുന്നു.

ഒടുവില്‍ ചില സാങ്കേതിക പ്രശ്‍നം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന പ്രസ്‌താവനയുമായി ഷവോമി തന്നെ രംഗത്തെത്തി. ‘ഇത് ഞങ്ങളുടെ അപ്ളിക്കേഷനിലെ ഒരു സാങ്കേതിക പിശകാണ്. ഉപയോക്‌താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ അപ്ളിക്കേഷന്‍ മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു,’ ഷവോമി ഇറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ശേഷം പരാതി പരിഹരിച്ചതായും പ്രസ്‌താവനയില്‍ പറയുന്നു.

ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ വിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം ഒരു ചൈനീസ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഗല്‍വാനിലെ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

Read also: നിയമ ലംഘനം; ഫ്ളിപ്കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE