ഇനി 1 രൂപയ്‌ക്ക്‌ റീചാര്‍ജ് ചെയ്യാം; പ്ളാൻ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

By Web Desk, Malabar News
reliance jio
Representational Image
Ajwa Travels

രാജ്യത്ത് തന്നെ ഏറ്റവും ചെലവു കുറഞ്ഞ റീചാര്‍ജ് പ്ളാനുമായി ജിയോ. റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് ഇനി ഒരു രൂപയ്‌ക്കും ചാര്‍ജ് ചെയ്യാം. ഒരു രൂപ ചാര്‍ജ് ചെയ്‌താൽ 30 ദിവസത്തെ വാലിഡിറ്റിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

100 എംബി 4ജി ഡേറ്റ ലഭിക്കും. 100 എംബി തീരുന്നതോടെ ഡേറ്റ സ്‌പീഡ് 64 കെബിപിഎസിലേക്ക് താഴും. മൈ ജിയോ ആപ്പ് വഴിമാത്രമാണ് ഒരു രൂപയുടെ പ്ളാന്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയുക. റീചാര്‍ജ് സെക്ഷനില്‍ വാല്യു പാക്ക് വിഭാഗത്തില്‍ അദര്‍ പ്ളാന്‍സ്- വഴിയാണ് ചാര്‍ജ് ചെയ്യാന്‍ കഴിയുക.

കുറഞ്ഞ താരിഫില്‍ കൂടിയ ഡാറ്റ ലഭിക്കുന്ന ജിയോയുടെ മറ്റൊരു പ്ളാനാണ് 119 രൂപയുടേത്. 14 ദിവസമാണ് വാലിഡിറ്റി. ദിനംപ്രതി 1.5 ജിബി ഡാറ്റ ഉപയോഗിക്കാം. 199 രൂപയുടെ പ്ളാനില്‍ 23 ദിവസം പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. ഈയിടെയാണ് ജിയോ ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ വിവിധ പ്ളാനുകളുടെ താരിഫ് ഉയര്‍ത്തിയത്.

National News: ‘മോദി ജീ, 56 ഇഞ്ച് സ്‌റ്റൈലില്‍ അയാളെ പിടിച്ചു പുറത്താക്ക്’; മോദിയോട് മഹുവ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE