ഏറ്റവും കൂടുതല്‍ പരാതി ലഭിക്കുന്നത് എയര്‍ടെലിന് എതിരെയെന്ന് കേന്ദ്ര സർക്കാർ

By Web Desk, Malabar News
airtel
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ടെലികോം റെഗുലേറ്ററായ ട്രായിയ്‌ക്ക്‌ ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് ഭാരതി എയര്‍ടെലിനെതിരെ ആണെന്ന് കേന്ദ്ര സർക്കാർ. വെള്ളിയാഴ്‌ച പാര്‍ലമെന്റിലാണ് സര്‍ക്കാര്‍ ഈ വിവരം അറിയിച്ചത്. തൊട്ടുപിന്നില്‍ വോഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയുമാണ്.

വാര്‍ത്താ- വിനിമയ മന്ത്രാലയം സഹമന്ത്രി ദേവുസിങ് ചൗഹാന്‍ നല്‍കിയ വിവരം അനുസരിച്ച് ഭാരതി എയര്‍ടെലിനെതിരെ 2021ല്‍ സേവനവുമായി ബന്ധപ്പെട്ട 16111 പരാതികള്‍ ലഭിച്ചിട്ടുണ്ട്. വോഡഫോണ്‍ ഐഡിയ്‌ക്ക്‌ എതിരെ 14,487 റിലയന്‍സ് ജിയോയ്‌ക്ക്‌ എതിരെ 7341 പരാതികളും ലഭിച്ചു.

വോഡഫോണ്‍ ഐഡിയ്‌ക്ക്‌ എതിരെയുള്ള 14487 പരാതികളില്‍ 9186 എണ്ണം ഐഡിയയ്‌ക്കും 5301 എണ്ണം വോഡഫോണിനും എതിരെയുള്ളതാണ്. 732 പരാതികള്‍ എംടിഎന്‍എലിനെതിരെയും 2913 പരാതികള്‍ ബിഎസ്എന്‍എലിന് എതിരെയും ലഭിച്ചിട്ടുണ്ട്.

1997ലെ ട്രായ് നിയമം അനുസരിച്ച് വ്യക്‌തിഗത ഉപഭോക്‌താക്കളെ കൈകാര്യം ചെയ്യാന്‍ ട്രായിയ്‌ക്ക്‌ സാധിക്കില്ലെന്ന് ചൗഹാന്‍ പറഞ്ഞു. എങ്കിലും ലഭിച്ച പരാതികള്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട സേവനദാതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

ഉപഭോക്‌താക്കളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ സേവനദാതാക്കളോടും ദ്വിതല പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സംവിധാനത്തിലൂടെ ഉപഭോക്‌താവിന് സേവനാധിഷ്‌ടിത പരാതികള്‍ നല്‍കാന്‍ സാധിക്കും. പരാതി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ടെലികോം സേവന ദാതാക്കളുടെ അപ്പീല്‍ അതോറിറ്റിയെ സമീപിച്ച് അപ്പീല്‍ നല്‍കമെന്നും ചൗഹാന്‍ പറഞ്ഞു.

Kerala News: പാർട്ടി പ്രവർത്തകർ ഭരണത്തിൽ ഇടപെടേണ്ട; താക്കീതുമായി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE