റീചാർജ് ചെയ്യാൻ വൈകേണ്ട; ദീപാവലിയോടെ നിരക്കുകൾ ഉയർത്താൻ ടെലി കമ്പനികൾ

By News Desk, Malabar News

ദീപാവലിയോടെ പ്രീപെയ്‌ഡ് പ്‌ളാനുകളുടെ വില വീണ്ടും ഉയർത്തിയേക്കുമെന്ന് ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികൾ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വി) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികളാണ് നിരക്കുയർത്താൻ പദ്ധതിയിടുന്നത്. പ്രീപെയ്‌ഡ് താരിഫുകൾ 10 മുതൽ 12 ശതമാനം വരെ വർധിപ്പിക്കാനാണ് സാധ്യത. 2021 നവംബറിൽ ആയിരുന്നു ഈ മൂന്ന് ടെലികോം കമ്പനികളും പ്രീപെയ്‌ഡ് പ്‌ളാനുകളുടെ നിരക്ക് വർധിപ്പിച്ചത്.

എയർടെൽ 200 രൂപയും ജിയോ 185 രൂപയും വോഡഫോൺ ഐഡിയ 135 രൂപയും വീതം പ്രീപെയ്‌ഡ് പ്‌ളാനുകൾക്ക് വർധിപ്പിക്കാനാണ് സാധ്യത. ലാഭം ഉയർത്താനുള്ള വഴികൾ തേടുന്നതിനൊപ്പം വരിക്കാരെ നിലനിർത്താനുള്ള മാർഗങ്ങൾ കൂടി സ്വകാര്യ ടെലികോം കമ്പനികൾ അന്വേഷിക്കേണ്ടി വരും എന്നാണ് വിദഗ്‌ധരുടെ നിരീക്ഷണം. കാരണം 2021ലെ നിരക്ക് വർധനവിന് ശേഷം വരിക്കാരുടെ വലിയ കൊഴിഞ്ഞുപോക്കാണ് വിവിധ ടെലികോം കമ്പനികൾ നേരിട്ടത്. ഇത് തുടരാതിരിക്കാൻ ഈ ടെലികോം കമ്പനികൾ പുതിയ മാർഗങ്ങൾ പരീക്ഷിക്കേണ്ടി വരും. ഒപ്പം പുതിയ വരിക്കാരെ ആകർഷിക്കാനുള്ള പുത്തൻ വഴികളും തേടേണ്ടതായി വരും.

2021ൽ എയർടെൽ, ജിയോ, വി എന്നിവ 20 മുതൽ 25 ശതമാനം വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. എയർടെലും വോഡഫോൺ ഐഡിയയും ആദ്യം നിരക്ക് വർധിപ്പിക്കും എന്ന പ്രഖ്യാപിച്ചതിന് തൊട്ടു പിറകെ ജിയോയും നിരക്ക് വർധിപ്പിക്കുകയാണ് ഉണ്ടായത്. അതോടെ 79 രൂപയുണ്ടായിരുന്ന ജനപ്രിയ ലോ-ടയർ പ്‌ളാനുകളുടെ നിരക്ക് 99 രൂപയായി ഉയർന്നു. ഇതേ രീതിയിലുള്ള മാറ്റങ്ങൾ എല്ലാ തുകയിലും പ്രതിഫലിച്ചു. വിയുടെ 3 ജിബി, 12 ജിബി, 50 ജിബി എന്നിവയ്ക്ക് യഥാക്രമം 48 രൂപ, 98 രൂപ, 251 രൂപ എന്നിങ്ങനെയായിരുന്നു മുൻപത്തെ വില. എന്നാൽ വില കൂട്ടിയ ശേഷം 58 രൂപ, 118 രൂപ, 301 രൂപ എന്നിങ്ങനെയായി ഇവ ഉയർന്നു.

Most Read: പിസി ജോർജിന്റെ ജാമ്യം കോടതി റദ്ദാക്കി; അറസ്‌റ്റ്‌ ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE