കണ്ണൂർ: ഭരണത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്ന് സിപിഎം പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പാർട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുന്നതിന് ഇടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പോലീസ് സ്‌റ്റേഷനുകളിലേയും തദ്ദേശ സ്‌ഥാപനങ്ങളിലെയും ഭരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ പോലീസ് സ്‌റ്റേഷനുകളിലേക്ക് ഒരു വിഷയവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ വിളിക്കരുതെന്ന് പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ തദ്ദേശ സ്‌ഥാപനങ്ങളില്‍ ഇടപെടല്‍ നടത്തേണ്ടി വന്നാല്‍ പാര്‍ട്ടി ഘടകത്തില്‍ അറിയിച്ചാല്‍ മതി. ഒരു വിഷയവുമായി ബന്ധപ്പെട്ടും പോലീസ് സ്‌റ്റേഷനുകളിലേക്ക് വിളിക്കേണ്ടതില്ല.
ബംഗാളിലേയും ത്രിപുരയിലേയും സിപിഎം തകര്‍ച്ച് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഭരണത്തുടര്‍ച്ചയുണ്ടായ സംസ്‌ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭരണം കയ്യാളിയെന്ന ആരോപണം ഉണ്ടായെന്നും കേരളത്തിലുണ്ടായ ഭരണത്തുടര്‍ച്ച നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read Also: ശബരിമല തീര്‍ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍