സഹകരണ തട്ടിപ്പ്; മറ്റു ബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി

തുമ്പൂർ, നടക്കൽ, മാവേലിക്കര, മൂന്നിലവ്, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂർ, കോന്നി, മാരായമുട്ടം, ബിഎസ്എൻഎൽ എഞ്ചിനിയേഴ്‌സ് സഹകരണ ബാങ്കുകളിലും നിക്ഷേപകർക്ക് പണം നഷ്‌ടപ്പെട്ടതായി ഇഡി പ്രാഥമിക പരിശോധനക്ക് ശേഷം കേന്ദ്ര ധനമന്ത്രാലയത്തിന് റിപ്പോർട് നൽകിയിരുന്നു.

By Trainee Reporter, Malabar News
karuvannur-cooperative-bank
Rep. Image
Ajwa Travels

കൊച്ചി: കരുവന്നൂർ ബാങ്ക് കൊള്ളയിൽ അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സംസ്‌ഥാനത്തെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് കേരള പോലീസ് രജിസ്‌റ്റർ ചെയ്‌ത മുഴുവൻ കേസുകളുടെയും വിശദാംശങ്ങൾ ഇഡി ശേഖരിക്കുകയാണ്. തൃശൂർ കരുവന്നൂർ, തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കുകളിലെ വായ്‌പാ തട്ടിപ്പുകളിൽ അന്വേഷണം തുടരുന്നതിനിടെയാണ് സമാന പരാതിയുള്ള മറ്റു ബാങ്കുകളിലേക്കും അന്വേഷണം നീളുന്നത്.

അതിനിടെ, സ്വത്തുക്കളുടെ രേഖകൾ ഹാജരാക്കാൻ തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വത്തുക്കളുടെ വിവരങ്ങൾ മറച്ചുവെച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് വിശദപരിശോധനക്ക് ഇഡി തയ്യാറെടുക്കുന്നത്. തുമ്പൂർ, നടക്കൽ, മാവേലിക്കര, മൂന്നിലവ്, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂർ, കോന്നി, മാരായമുട്ടം, ബിഎസ്എൻഎൽ എഞ്ചിനിയേഴ്‌സ് സഹകരണ ബാങ്കുകളിലും നിക്ഷേപകർക്ക് പണം നഷ്‌ടപ്പെട്ടതായി ഇഡി പ്രാഥമിക പരിശോധനക്ക് ശേഷം കേന്ദ്ര ധനമന്ത്രാലയത്തിന് റിപ്പോർട് നൽകിയിരുന്നു.

ഇതിന്റെ പകർപ്പ് തുടർനടപടികൾക്കായി റിസർവ് ബാങ്കിന് അയച്ചിട്ടുണ്ട്. കരുവന്നൂർ ഉൾപ്പടെ സഹകരണ ബാങ്കുകളിൽ രഹസ്യ അക്കൗണ്ടുകൾ സൂക്ഷിച്ചതിന് പുറമെ, സിപിഎം സ്വത്തുവിവരങ്ങളും മറച്ചുവെച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികൾക്ക് കീഴിൽ കെട്ടിടം, ഭൂമി, തുടങ്ങി വിവിധയിനങ്ങളിൽ 101 ആസ്‌തികളുണ്ടെങ്കിലും തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഒഴികെയുള്ള സ്വത്തുക്കൾ ആദായനികുതി വകുപ്പിന് നൽകിയ കണക്കിലില്ല.

ആദായനികുതി വകുപ്പിന് ജില്ലാ കമ്മിറ്റി സമർപ്പിച്ച കണക്കുകളും യഥാർഥ ആസ്‌തിവിവരങ്ങളും ഒത്തുനോക്കിയപ്പോഴാണ് പൊരുത്തക്കേട് കണ്ടെത്തിയത്. 101 ആസ്‌തികളിൽ ആറെണ്ണം സമീപകാലത്ത് വിറ്റു. ഇതൊന്നും കണക്കിൽ ഉൾപ്പെടുത്തിയില്ല. പിരിവെടുത്ത് നിർമിച്ച ലോക്കൽ, ഏരിയ കമ്മിറ്റി ഓഫീസുകളുടേത് അടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ഇഡി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ല.

തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ എംഎം വർഗീസ്, പികെ ബിജു, പികെ ഷാജിർ എന്നിവരെ ഇഡി ചോദ്യം ചെയ്‌തത്‌. എംഎ വർഗീസിനെയും പികെ ബിജുവിനെയും വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്‌ച ഹാജരാകാനാണ് എംഎം വർഗീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. പികെ ബിജു 22ന് ഹാജരാകണം. മുൻ മന്ത്രി എസി മൊയ്‌തീൻ ഉൾപ്പടെ നേരത്തെ ചോദ്യം ചെയ്‌ത നേതാക്കളെ വീണ്ടും വിളിപ്പിച്ചേക്കും.

Most Read| അഭിഭാഷകരും ന്യായാധിപൻമാരും പ്രത്യേക പക്ഷത്തോട് പ്രതിബദ്ധരായിരിക്കരുത്; ചീഫ് ജസ്‌റ്റിസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE