അഭിഭാഷകരും ന്യായാധിപൻമാരും പ്രത്യേക പക്ഷത്തോട് പ്രതിബദ്ധരായിരിക്കരുത്; ചീഫ് ജസ്‌റ്റിസ്‌

അഭിഭാഷകരുടെയും ന്യായാധിപൻമാരുടെയും പ്രതിബദ്ധത ഏതെങ്കിലും പ്രത്യേക പക്ഷത്തോട് ആയിരിക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്.

By Desk Reporter, Malabar News
DY Chandrachud
Image courtesy | Indian Express
Ajwa Travels

നാഗ്‌പൂർ: എല്ലാവര്‍ക്കും പ്രത്യേക രാഷ്‌ട്രീയ ആശയങ്ങളോട് പ്രതിപത്തിയുണ്ടാകാമെങ്കിലും അഭിഭാഷകരുടെയും ന്യായാധിപന്‍മാരുടെയും കൂറ് ഭരണഘടനയോടായിരിക്കണമെന്നും പ്രതിബദ്ധത ഏതെങ്കിലും പ്രത്യേക പക്ഷത്തോട് ആയിരിക്കരുതെന്നും സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്. നാഗ്‌പൂർ ഹൈക്കോടതി ബാർ അസോസിയേഷന്റെ ശതാബ്‌ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിലും വിധിന്യായങ്ങളിലും അഭിപ്രായം പറയുന്ന അഭിഭാഷകരുടെ പ്രവണത തന്നെ അസ്വസ്‌ഥനാക്കാറുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. വർഷങ്ങളുടെ പരിശീലനവും അനുഭവപരിചയവുമുള്ള അഭിഭാഷകർ, കോടതി വ്യവഹാരങ്ങളോട് പ്രതികരിക്കുമ്പോൾ തങ്ങൾ സാധാരണക്കാരായ ജനങ്ങളല്ലെന്ന തിരിച്ചറിവ് വേണം.

മാദ്ധ്യമങ്ങളിലൂടെയും പൊതു പ്രഭാഷണങ്ങളിലൂടെയും കോടതിയുടെ വിധിന്യായങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിൽ ബാർ അസോസിയേഷൻ അം​ഗങ്ങൾ മധ്യവർത്തിയായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ അന്തസ്‌ നിലനിർത്തണമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികളെയും അംഗങ്ങളെയും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജുഡീഷ്യറിയിലും ബാർ അസോസിയേഷനുകളിലും സ്‌ത്രീ പ്രാതിനിധ്യം വർധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദശകങ്ങളായി രാജ്യത്ത് പ്രാക്‌ടീസ്‌ ചെയ്യുന്ന വനിതാ അഭിഭാഷകരുടെ എണ്ണം കൂടിയിട്ടുണ്ട്. സുപ്രീംകോടതിയിലോ ഹൈക്കോടതികളിലോ പ്രവേശിക്കുമ്പോൾ പുരുഷൻമാർ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പുരുഷ അഭിഭാഷകർ സുരക്ഷാ പരിശോധനകൾക്കായി ക്യൂവിൽ നിൽക്കുമ്പോൾ വനിതാ അഭിഭാഷകർ അതിവേ​ഗം പരിശോധനകൾ പൂർത്തിയാക്കിയ കാലം പല വനിതാ അഭിഭാഷകരും ഓർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TRAVEL | രണ്ട് ലക്ഷം രൂപക്ക് ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ 7 ദിവസത്തെ യാത്ര!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE