തിരുനക്കരയിൽ ഒഴുകിയെത്തി ജനലക്ഷങ്ങൾ; ഇനി പുതുപ്പള്ളിയിലേക്ക്- സംസ്‌കാരം രാത്രി ഏഴരയോടെ

തിരുനക്കരയിൽ നിന്ന് അൽപ്പസമയത്തിനകം പുതുപ്പള്ളിയിലേക്ക് നീങ്ങിത്തുടങ്ങും. പുതുപ്പള്ളിയിലെ കുടുംബ വീട്ടിലും നിർമാണത്തിലുള്ള വീട്ടിലും പൊതുദർശനത്തിന് വെക്കും. ശേഷം രാത്രി ഏഴരയോടെ മൃതദേഹം സംസ്‌കരിക്കും.

By Trainee Reporter, Malabar News
oommen-chandy.
Ajwa Travels

കോട്ടയം: പ്രിയ നേതാവിന് അന്തോമോപചാരം അർപ്പിക്കാൻ തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തി ജനസാഗരം. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോബോബൻ, രമേശ് പിഷാരടി തുടങ്ങിയ സിനിമാ താരങ്ങളും മന്ത്രിമാർ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖരടക്കം ലക്ഷക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാൻ, ബംഗാൾ ഗവർണർ സിവി ആനന്ദബോസ് എന്നിവരും തിരുനക്കരയിലെത്തി.

തിരുവനന്തപുരത്തെ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്ക് ശേഷം ആരംഭിച്ച വിലാപയാത്ര, 28 മണിക്കൂർ പിന്നിട്ടാണ് തിരുനക്കരയിൽ എത്തിയത്. കോട്ടയം ഡിസിസി ഓഫീസിൽ വിലാപയാത്ര എത്തിയപ്പോൾ ജനലക്ഷങ്ങളാണ് തടിച്ചുകൂടിയത്. ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗിരി മാറിക്കഴിഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിൽ നിന്ന് അൽപ്പസമയത്തിനകം പുതുപ്പള്ളിയിലേക്ക് നീങ്ങിത്തുടങ്ങും. പുതുപ്പള്ളിയിലെ കുടുംബ വീട്ടിലും നിർമാണത്തിലുള്ള വീട്ടിലും പൊതുദർശനത്തിന് വെക്കും. ശേഷം രാത്രി ഏഴരയോടെ മൃതദേഹം സംസ്‌കരിക്കും. സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ ആണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.

അതിനിടെ, ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അൽപ്പസമയത്തിനകം പുതുപ്പള്ളിയിലെത്തും. സംസ്‌കാര ചടങ്ങിൽ കർദ്ദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കും.

Most Read: ‘മണിപ്പൂരിൽ കേന്ദ്രം ഇടപെട്ടില്ലെങ്കിൽ കടുത്ത നടപടി എടുക്കേണ്ടിവരും’; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE