ന്യൂഡെൽഹി: 69ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഡെൽഹിയിൽ വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രഖ്യാപനം. നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന് പരിഗണനയിൽ ഉണ്ടെന്നാണ് വിവരം. ‘നായാട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജ് മികച്ച നടനുള്ള സാധ്യതാ പട്ടികയിൽ ഉണ്ടെന്നാണ് സൂചന.
ആർ മാധവൻ സംവിധാനം ചെയ്‌ത് അഭിനയിച്ച ‘റോക്കട്രി’ മികച്ച നടനടക്കം വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നുണ്ട്. ആലിയ ഭട്ടും, കങ്കണ റണൗട്ടും തമ്മിൽ മികച്ച നടിക്ക് വേണ്ടിയുള്ള മൽസരത്തിലാണ്. ‘ഗാംഗുഭായ്’ എന്ന ചിത്രത്തിനാണ് ആലിയക്ക് സാധ്യത. ‘തലൈവി’ എന്ന ചിത്രത്തിലെ പ്രകടനമാണ് കങ്കണയ്‌ക്ക് സാധ്യത കൂടുതൽ.
എസ്എസ് രാജമൗലി സംവിധാനം ചെയ്‌ത് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘ആർആർആർ’ ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിലുള്ള അവാർഡിന് സാധ്യതയുണ്ട്. അതേസമയം, മലയാളത്തിൽ നിന്നും ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത ‘മിന്നൽ മുരളി’ക്കും ചില അവാർഡുകൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
Most Read| ചന്ദ്രയാൻ-3 ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി; ഇനി 14 ദിവസത്തെ പഠനം







































