പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച് അവശനിലയിലായി മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ മരിച്ച അയ്യപ്പന്റെ മകന്‍ അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു അരുണ്‍.
ചെല്ലന്‍കാവ് കോളനിയിലെ അയ്യപ്പന്‍, ശിവന്‍, രാമന്‍, മൂര്‍ത്തി എന്നിവരാണ് മരിച്ച മറ്റ് നാലുപേര്‍. ഞായറാഴ്‌ച രാവിലെ അയ്യപ്പനും വൈകീട്ട് രാമനും മരിച്ചിരുന്നു. അസ്വാഭാവികത ഇല്ലെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ ഇവരുടെ സംസ്‌കാരവും നടത്തി. തിങ്കളാഴ്‌ച രാവിലെ ശിവനെ മരിച്ച നിലയില്‍ കണ്ടതോടെയാണ് മദ്യ ദുരന്തമെന്ന സംശയം ഉയരുന്നത്. ഇവരെല്ലാം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും കോളനി നിവാസികള്‍ പറഞ്ഞു.
Malabar News:‘നോ മാസ്‌ക് നോ എന്‍ട്രി’; പോസ്‌റ്റര്‍ പ്രചാരണത്തിന് തുടക്കമായി
അടക്കം ചെയ്‌ത മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്‌റ്റ് മോര്‍ട്ടം ചെയ്യും. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിന് ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. ലഹരിക്ക് വീര്യം കൂട്ടാന്‍ സാനിറ്റൈസറോ സ്‌പിരിറ്റോ ഉപയോഗിച്ചെന്നാണ് പ്രാഥമിക നിഗമനം.







































