വാളയാര്‍ മദ്യദുരന്തം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍

By News Desk, Malabar News
MalabarNews_vs-achuthanandan
Ajwa Travels

മലമ്പുഴ: വാളയാര്‍ ചെല്ലങ്കാവ് കോളനിയില്‍ വ്യാജമദ്യം ഉപയോഗിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ എക്‌സൈസ്  വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്‌ണന് കത്ത് നല്‍കി. വ്യാജമദ്യ ഉല്‍പാദനവും വിതരണവും നിര്‍മാര്‍ജനം ചെയ്യാനുള്ള അടിയന്തര നടപടികളും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിക്കണമെന്ന് മലമ്പുഴ എംഎല്‍എ കൂടിയായ വി.എസ് അച്യുതാനന്ദന്‍ കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, വ്യാജമദ്യ ദുരന്ത കേസില്‍ പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വാറ്റുചാരായമാണെന്ന് പറഞ്ഞാണ് വിതരണം ചെയ്‌തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യമാണോയെന്ന് വ്യക്‌തമല്ലാത്തതിനാല്‍ രാസപരിശോധനാ ഫലം വന്നാലേ അന്വേഷത്തിലും പുരോഗതിയുണ്ടാകൂ. ഈക്കഴിഞ്ഞ പതിനേഴിന് ഉച്ചക്ക് ശേഷമാണ് ചെല്ലങ്കാവ് കോളനിയിലെ ശിവന്‍ എന്നയാള്‍ മിക്കയിടത്തും ഇത് വിതരണം ചെയ്‌തത്. മദ്യം കഴിച്ച അഞ്ചുപേരാണ് കോളനിയില്‍ തുടര്‍ച്ചായായി മരണപ്പെട്ടത്.

Malabar News: കെഎസ്ആര്‍ടിസി ഇനി സാധനങ്ങള്‍ എത്തിക്കാനും; പദ്ധതിക്ക് തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE