ശ്രീനഗര്‍: എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേനായതില്‍ ആശങ്കയില്ലെന്ന് ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള. ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്‌തത്. ‘എനിക്ക് ആശങ്കയൊന്നുമില്ല, അല്ലെങ്കിലും എന്തിനാണ് ആശങ്കപ്പെടുന്നത്? ഉച്ചഭക്ഷണം കഴിക്കാന്‍ കഴിയാത്തതില്‍ മാത്രമാണ് എന്റെ വിഷമം’- ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു. ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്തെ 43 കോടിയുടെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. 2002-2011 കാലയളവില്‍ സംസ്‌ഥാനത്ത് കായിക രംഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) അനുവദിച്ച ഗ്രാന്റുകളില്‍ നിന്ന് 43.69 കോടി രൂപ തിരിമറി നടത്തിയെന്ന് ആരോപിച്ചാണ് ഫാറൂഖ് അബ്‌ദുള്ള ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
Read also: ഫാറൂഖ് അബ്ദുള്ളയെ ഇ.ഡി ചോദ്യം ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് മകന്‍







































