അമരാവതി: ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നവംബര്‍ 2-ന് തുറക്കുമെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി. ജില്ലാ കളക്‌ടർമാരും, ജില്ലാ പോലീസ് മേധാവികളും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആയിരുന്നു യോഗം. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് കര്‍ശനമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസവും രണ്ട്,നാല്,ആറ്,എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് അടുത്ത ദിവസവും എന്ന രീതിയിലാണ് ക്‌ളാസുകള്‍ നടത്താന്‍ തീരുമാനിച്ചത്. ഇത് കുട്ടികള്‍ ഒരുമിച്ച് കൂടുന്നത് ഒഴിവാക്കാന്‍ ഉപകരിക്കും.
ക്‌ളാസുകള്‍ ഉച്ച വരെ മാത്രമേ ഉണ്ടാവൂ, ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് വീടുകളിലേക്ക് മടങ്ങാം. 750-ല്‍ അധികം വിദ്യാര്‍ഥികള്‍ ഉള്ള സ്‌കൂളുകള്‍ മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
സ്‌കൂളുകളില്‍ വരാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം തുടരാനും കഴിയും. നവംബര്‍ മാസത്തിലെ പ്രവര്‍ത്തനം പരിഗണിച്ചായിരിക്കും തുടര്‍ന്നുള്ള നീക്കങ്ങള്‍ എന്നാണ് ജഗന്‍മോഹന്‍ നല്‍കുന്ന സൂചന.
Read Also: ടിആർപി തിരിമറി; അന്വേഷണം സിബിഐ ഏറ്റെടുത്തു, നടപടി യുപി സർക്കാരിന്റെ നിർദ്ദേശത്തിൽ







































