ടിആർപി തിരിമറി; അന്വേഷണം സിബിഐ ഏറ്റെടുത്തു, നടപടി യുപി സർക്കാരിന്റെ നിർദ്ദേശത്തിൽ

By Desk Reporter, Malabar News
CBI-_2020-Oct-20
Ajwa Travels

ലഖ്‌നൗ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിങ്ങിൽ തിരിമറി നടത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ഉത്തർപ്രദേശ് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസിൽ സിബിഐ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. പരസ്യ കമ്പനിയായ ഗോൾഡൻ റാബിറ്റ് കമ്മ്യൂണിക്കേഷൻസിന്റെ പരാതിയിൽ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസാണ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്.

ശനിയാഴ്‌ചയാണ്‌ ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. സിബിഐ അന്വേഷണത്തിനുള്ള യുപി സർക്കാരിന്റെ നിർദ്ദേശം 24 മണിക്കൂറിനുള്ളിൽ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു.

പണം നൽകി ടിആർപി റേറ്റിങ്ങിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണമാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് സിബിഐ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സിബിഐ പുറത്തുവിട്ടിട്ടില്ല. ഹസ്രത്ഗഞ്ച് പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തുന്നതിന് ഇടയിലാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് യുപി സർക്കാർ ശുപാർശ ചെയ്‌തത്‌.

Related News:  ടി.ആര്‍.പിയില്‍ തിരിമറി ; റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം

ടിആർപി തിരിമറിയിൽ അർണബ് ​ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾക്ക് എതിരെ മുംബൈ പോലീസ് അന്വേഷണം നടത്തുന്നതിന് ഇടയിലാണ് യുപി സർക്കാരിന്റെ നിർണായക നീക്കം.

നേരത്തെ, മുംബൈ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ളിക് ടിവി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹരജി പരി​ഗണിക്കാൻ വിസമ്മതിച്ച കോടതി, ഏതൊരു സാധാരണ ഇന്ത്യൻ പൗരനേയും പോലെ റിപ്പബ്ളിക് ടിവിയും ആദ്യം ഹൈക്കോടതിയെ ആണ് ആവശ്യവുമായി സമീപിക്കേണ്ടതെന്ന് ഓർമ്മപ്പെടുത്തി.

Related News:  ടിആർപി തിരിമറിയിൽ ചാനൽ ചർച്ച; അർണബിനെ വിലക്കണം, ഹരജിയുമായി മുൻ പോലീസ് ഉദ്യോഗസ്‌ഥൻ

“ഹൈക്കോടതി നേരത്തെ തന്നെ ഈ കേസിൽ ഇടപെട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശമില്ലാതെ ഇതിൽ ഇടപെടുന്നത് ഹൈക്കോടതികളിൽ വിശ്വാസമില്ലെന്ന സന്ദേശമാണ് നൽകുക,”- എന്നായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. ജസ്‌റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരടങ്ങിയ മൂന്നം​ഗ ബെഞ്ചാണ് റിപ്പബ്ളിക് ടിവിയുടെ ഹരജി വീഡിയോ കോൺഫറൻസിലൂടെ പരി​ഗണിച്ചത്.

ടി.ആർ.പിയിൽ തിരിമറി നടത്തിയതിന് റിപ്പബ്ളിക് ടിവി ഉൾപെടെ മൂന്നു ടെലിവിഷൻ ചാനലുകൾക്കെതിരെ ആണ് മുംബൈ പോലീസ് അന്വേഷണം നടത്തുന്നത്. റിപബ്ളിക്ക് ചാനലിന് പുറമെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ ചാനലുകളാണ് തിരിമറി നടത്തിയത്. ഈ ചാനലുകൾ തങ്ങളുടെ റേറ്റിങ് ഏറെ ഉയർന്നതാണെന്ന് കാണിക്കാൻ ബി.എ.ആർ.സി ഡാറ്റയിൽ കൃത്രിമം കാട്ടിയതായാണ് കേസ്.

Related News:  പ്രത്യേക പരിഗണനയില്ല, ഹൈക്കോടതിയെ സമീപിക്കൂ; റിപ്പബ്ളിക് ടിവിയോട് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE