ടി.ആര്‍.പിയില്‍ തിരിമറി ; റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം

By Staff Reporter, Malabar News
national image_malabar news
Arnab Goswami
Ajwa Travels

മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ (ടി.ആര്‍.പി) തിരിമറി നടത്തിയതിന് റിപ്പബ്ളിക് ചാനല്‍ ഉള്‍പെടെ മൂന്നു ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ അന്വേഷണം തുടങ്ങിയതായി മുംബൈ പൊലീസ്. കേസില്‍ ഇതിനോടകം രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെ റിപ്പബ്ളിക് ചാനല്‍ അധികൃതരെ ഇന്നോ നാളെയോ ചോദ്യം ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.

പരസ്യദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ക്ക് പുറമെ ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകളും അന്വേഷിക്കുമെന്ന് മുംബൈ പോലീസ് മേധാവി പരംവീര്‍ സിംഗ് പറഞ്ഞു. കൂടാതെ കുറ്റം ചെയ്‌തതായി കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ പിടിച്ചെടുക്കുകയും കൂടുതല്‍ നടപടിയെടുക്കുകയും ചെയ്യും. കൂടുതല്‍ ചാനലുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപബ്ളിക്ക് ചാനലിന് പുറമെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ ചാനലുകളാണ് തിരിമറി നടത്തിയതെന്ന് അദ്ദേഹം അറിയിച്ചു.

ഈ ചാനലുകള്‍ തങ്ങളുടെ റേറ്റിങ് ഏറെ ഉയര്‍ന്നതാണെന്ന് കാണിക്കാന്‍ ബി.എ.ആര്‍.സി ഡാറ്റയില്‍ കൃത്രിമം കാട്ടിയതായാണ് കേസ്. ടി.ആര്‍.പി നിരീക്ഷിക്കാന്‍ 2000 ബാരോമീറ്ററുകളാണ് മുംബൈയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ ബാരോമീറ്ററുകള്‍ നിരീക്ഷിക്കാന്‍ ബാര്‍ക് രഹസ്യ കരാറുകളാണ് നല്‍കാറ്.

മറാത്തി ചാനലുകളായ ഫക്‌ത് മറാത്തിയുടെയും ബോക്‌സ് സിനിമയുടെയും ഉടമകളെ അറസ്‌റ്റ് ചെയ്‌തതായും പരംവീര്‍ സിങ് പറഞ്ഞു. റിപ്പബ്ളിക് ടി.വി തിരിമറി നടത്തിയതായി ബി.എ.ആര്‍.സി പരാതി നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ളിക് ടി.വിയുടെ പ്രമോട്ടര്‍മാരെയും ഡയറക്റ്റര്‍മാരെയും ചോദ്യം ചെയ്യും.

അതേസമയം മുംബൈ പൊലീസ് കമ്മീഷണര്‍ക്കെതിരെ റിപ്പബ്ളിക് ചീഫ് എഡിറ്റര്‍  അര്‍ണബ് ഗോസ്വാമി രംഗത്തെത്തി. കമ്മീഷണര്‍ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും പരസ്യമായി ക്ഷമാപണം നടത്തണമെന്നും അര്‍ണബ് ഗോസ്വാമി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തങ്ങളെ കോടതിയില്‍ നേരിടേണ്ടി വരുമെന്നും അര്‍ണബ് പറഞ്ഞു.

Read Also: ‘അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു’; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE