ടിആർപി തിരിമറിയിൽ ചാനൽ ചർച്ച; അർണബിനെ വിലക്കണം, ഹരജിയുമായി മുൻ പോലീസ് ഉദ്യോഗസ്‌ഥൻ

By Desk Reporter, Malabar News
Arnab-Goswami_2020-Oct-20
Ajwa Travels

മുംബൈ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിങ്ങിൽ തിരിമറി നടത്തിയതിനെ തുടർന്ന് മുംബൈ പോലീസ് എഫ്ഐആർ രജിസ്‌റ്റർ  ചെയ്‌ത സംഭവത്തിൽ റിപ്പബ്ളിക് ടിവി മേധാവി അർണബ് ​ഗോസ്വാമിക്കെതിരെ പുതിയ ഹരജി ഫയൽ ചെയ്‌ത്‌ മുൻ പോലീസ് ഉദ്യോഗസ്‌ഥൻ.

തന്റെ ചാനലിന് എതിരായ എഫ്ഐആർ സംബന്ധിച്ചും, മുംബൈ പോലീസിനെ അപകീർത്തിപ്പെടുത്തിയും അർണബ് ​ഗോസ്വാമി ചാനലിൽ ചർച്ച സംഘടിപ്പിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി. മുംബൈ കോടതിയിൽ മുൻ അസിസ്‌റ്റന്റ്‌ കമ്മീഷണർ ഇഖ്ബാൽ ഷെയ്ഖ് ആണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

അതേസമയം, കേസിൽ അർണബ് ഗോസ്വാമിക്കെതിരേ നിയമനടപടി ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം അദ്ദേഹത്തിന് സമൻസ് അയക്കണമെന്ന് മുംബൈ പോലീസിനോട് മഹാരാഷ്‌ട്ര ഹൈക്കോടതി ആവശ്യപ്പെട്ടു. സമൻസ് കിട്ടിയാൽ അന്വേഷണവുമായി അർണബ് സഹകരിക്കണമെന്നും കോടതി വ്യക്‌തമാക്കി. ടിആർപി തിരിമറിയുമായി ബന്ധപ്പെട്ട് റിപ്പബ്ളിക് ടിവിക്കെതിരെയെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹരജിയുടെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

Related News:  ടി.ആര്‍.പിയില്‍ തിരിമറി ; റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം

പ്രതിചേർക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം സമൻസ് അയക്കുമെന്ന് മുംബൈ പോലീസിന് വേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. സമൻസ് ലഭിച്ചാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് അർണബിന്റെ അഭിഭാഷകനും കോടതിക്ക്‌ ഉറപ്പുനൽകി.

ടി.ആർ.പിയിൽ തിരിമറി നടത്തിയതിന് റിപ്പബ്ളിക് ടിവി ഉൾപെടെ മൂന്നു ടെലിവിഷൻ ചാനലുകൾക്കെതിരെ ആണ് മുംബൈ പോലീസ് അന്വേഷണം നടത്തുന്നത്. റിപബ്ളിക്ക് ചാനലിന് പുറമെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ ചാനലുകളാണ് തിരിമറി നടത്തിയത്. ഈ ചാനലുകൾ തങ്ങളുടെ റേറ്റിങ് ഏറെ ഉയർന്നതാണെന്ന് കാണിക്കാൻ ബി.എ.ആർ.സി ഡാറ്റയിൽ കൃത്രിമം കാട്ടിയതായാണ് കേസ്.

Related News:  സിബിഐ അന്വേഷണം വേണമെന്ന് റിപ്പബ്ളിക് ടിവി, എതിർത്ത് മുംബൈ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE