മുംബൈ: മഹാരാഷ്‌ട്രയിലെ ഔറംഗാബാദിലെ ഗ്ളാസ് നിർമാണ ഫാക്‌ടറിയിൽ വൻ തീപിടിത്തം. അപകടത്തിൽ ആറുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 2.15ഓടെയായിരുന്നു അപകടം. തൊഴിലാളികൾ പലരും ഫാക്‌ടറി സമുച്ചയത്തിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. അപകട സമയം ഫാക്‌ടറി അടച്ചിട്ടിരിക്കുകയായിരുന്നു.
രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടം നടക്കുമ്പോൾ 15ഓളം തൊഴിലാളികൾ അകത്ത് ഉണ്ടായിരുന്നതായാണ് റിപ്പോർട്. ചിലർക്ക് രക്ഷപ്പെടാനായി. ഛത്രപതി സാംബാജി നഗറിലെ വാലുജ് എംഐഡിസി മേഖലയിലാണ് കമ്പനി സ്‌ഥിതി ചെയ്യുന്നത്. അതേസമയം, മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
Most Read| ഖത്തറിൽ തടവിലുള്ള ഇന്ത്യൻ മുൻ നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവ്








































