റിയാദ് : സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ളക്സ് സിനിമ തീയറ്റര്‍ ദമ്മാമിലെ ദഹ്റാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുവീ സിനിമാസ് ആണ് സൗദിയില്‍ ഏറ്റവും വലിയ സിനിമ തീയറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 18 സ്ക്രീനുകളോടെയാണ് തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തീയറ്ററിന്റെ ഉല്‍ഘാടനം ദഹ്റാന്‍ മുന്‍സിപ്പാലിറ്റി മേധാവി എന്‍ജി. മുഹമ്മദ് ബിന്‍ ജാസിം അല്ജാസീം നിര്‍വഹിച്ചു. ഉല്‍ഘാടനത്തെ തുടര്‍ന്ന് ഏറ്റവും പുതിയ അമേരിക്കന്‍ ചിത്രമായ ആന്റിബെല്ലം ആണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
18 സ്ക്രീനുകളുമായി ആരംഭിച്ച മുവീ സിനിമാസില്‍ 2368 സീറ്റുകളാണ് ആകെ ഉള്ളത്. ആധുനിക സാങ്കേതിക മികവിന്റെ വൈവിധ്യങ്ങള്‍ എല്ലാം തന്നെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ജൂനിയര്‍, സ്റ്റാന്‍ഡേര്‍ഡ് എന്നിവക്കൊപ്പം മുവീ സ്യൂട്ടുകള്‍, സ്ക്രീന്‍ എക്സ്, ഒനിക്സ്, ഡോള്‍ബി സിനിമ എന്നീ സാങ്കേതിക വൈവിധ്യങ്ങള്‍ തീയറ്ററിന്റെ പ്രത്യേകതയാണ്. മുവീ സിനിമാസിന്റെ പത്താം ശാഖയാണ് ഇപ്പോള്‍ ദഹ്റാനില്‍ ആരംഭിച്ചിരിക്കുന്നത്.
Read also : ഇനി പറക്കാം വിസയില്ലാതെ; കരാറുകളില്‍ ഒപ്പുവെച്ച് ഇസ്രയേലും യുഎഇയും







































