കണ്ണൂർ: ചക്കരക്കൽ ബാവോട് രണ്ട് ഐസ്‌ക്രീം ബോംബുകൾ റോഡിൽ പൊട്ടി. പുലർച്ചെ മൂന്ന് മണിയോടെ ബോംബുകൾ റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. അക്രമികൾക്കായി അന്വേഷണം നടക്കുകയാണ്. പ്രദേശത്തെ കാവിലെ കാഴ്‌ചവരവുമായി ബന്ധപ്പെട്ട് സ്‌ഥലത്ത് സിപിഎം-ബിജെപി സംഘർഷാവസ്‌ഥ നിലനിൽക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ പോലീസ് പട്രോളിങ് ഉണ്ടായിരുന്നു.
ഇതിനിടെയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. സംഘർഷാവസ്‌ഥ കാരണം ഇവിടെ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഇവിടെ നിന്ന് അൽപ്പം മാറിയാണ് സ്‌ഫോടനം നടന്നത്. സംഘർഷാവസ്‌ഥക്ക് പരിഹാരം കാണാൻ ഇന്ന് ഇരു പാർട്ടികളുടെയും പ്രതിനിധികളുമായി ചക്കരക്കൽ പോലീസ് ചർച്ച നടത്തും.
Most Read| എയർ ഇന്ത്യ എക്‌സ്‌പ്രസിൽ പ്രതിസന്ധി തുടരുന്നു; സർവീസുകൾ ഇന്നും മുടങ്ങും







































