തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ലഹരി സംഘത്തിന്റെ വിളയാട്ടം. വെള്ളറട കണ്ണനൂരിൽ ഇന്നലെ രാത്രിയാണ് മൂന്നംഗ ലഹരി സംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. അമ്പൂരി സ്വദേശിയായ പാസ്‌റ്റർ അരുളിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും നടുറോഡിൽ മർദ്ദിച്ചു.
ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്ര വാഹനങ്ങൾ മറിച്ചിടുകയും ചെയ്‌തു. പണം അപഹരിച്ചതായും നാട്ടുകാർ പറയുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെ ഗുണ്ടാസംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
അതേസമയം, സംഭവം അറിഞ്ഞിട്ടും പോലീസ് സ്‌ഥലത്ത് എത്തിയത് വൈകിയാണെന് നാട്ടുകാർ ആരോപിക്കുന്നു. രാത്രി പത്ത് മണിക്ക് വിളിച്ചു വിവരമറിയിച്ചിട്ടും പോലീസ് എത്തിയത് ഒന്നര മണിക്കൂറിന് ശേഷമാണെന്നാണ് ആരോപണം. അക്രമികളിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
Most Read| രാജ്യത്ത് എൽടിടിഇ സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി