തിരുവനന്തപുരം: കെ. എം ഷാജി എംഎൽഎ കോഴ വാങ്ങിയെന്ന പരാതിയിൽ നിയമനടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ ആക്‌ട് പ്രകാരം കേസെടുക്കാനാണ് ഇ ഡി തീരുമാനിച്ചിരിക്കുന്നത്. കെ.എം ഷാജിയെ അടുത്ത മാസം പത്തിന് ഇ ഡി ചോദ്യം ചെയ്യും.
Also Read: ടൈറ്റാനിയം അഴിമതി; അന്വേഷിക്കാനാവില്ലെന്ന് സിബിഐ
അഴീക്കോട് സ്‌കൂളില്‍ പ്ളസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം. 2013-14 കാലയളവില്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം അനുവദിക്കാന്‍ 25 ലക്ഷം രൂപ കെ എം ഷാജി കൈക്കൂലി വാങ്ങി എന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്‌ഥാന നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവരികയായിരുന്നു. തുടർന്ന്, സി പി ഐ എം നേതാവ് മുഖ്യമന്ത്രിക്ക് പരാതി കൈമാറിയതോടെ വിജിലൻസ് ഷാജിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കെ എം ഷാജി പണം വാങ്ങിയത് ലീഗ് നേതാക്കളുടെ അറിവോടെയാണ് എന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം നടന്നത്. സംഭവത്തിൽ ലീഗ് നേതാക്കളിൽ നിന്ന് ഇ ഡി മൊഴിയെടുത്തിരുന്നു. മുപ്പതിലധികം പേർക്ക് നോട്ടീസും നൽകിയിട്ടുണ്ട്.






































