പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയ്‌ക്ക് സമീപം ചേകോലിൽ പുലി കമ്പിവേലിയിൽ കുടുങ്ങി. പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്‌ണന്റെ പറമ്പിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. വിവരം അറിയിച്ചതിന് പിന്നാലെ വനംവകുപ്പ് സ്‌ഥലത്തെത്തി.
ഏകദേശം നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് കുടുങ്ങിയിരിക്കുന്നത്. വേലിക്കൽ പന്നിക്ക് വെച്ച കമ്പിവേലിയിലാണ് പുലി കുടുങ്ങിയത്. പരിക്കുകൾ ഉണ്ടെന്നാണ് സൂചന. പുലിയെ മയക്കുവെടി വെച്ച് പിടികൂടി കാട്ടിലേക്ക് തിരികെ വിടാനാണ് തീരുമാനം. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷിതമാക്കും. വൈകാതെ തന്നെ വനംവകുപ്പ് സർജൻ സ്‌ഥലത്തെത്തും.
Most Read| തദ്ദേശ വാർഡ് വിഭജനം; ഓർഡിനൻസ് മടക്കിയയച്ച് ഗവർണർ