തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ടുണ്ടെന്നും, ഇതിലെ പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഉപഹരജി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് ആണ് ഹരജി നൽകിയിരിക്കുന്നത്.
എക്‌സാലോജിക്കിന് എസ്എൻസി ലാവ്‌ലിൻ, പ്രൈസ് വാട്ടേഴ്‌സ് കൂപ്പഴ്‌സ് (പിഡബ്‌ളുസി) കമ്പനികൾ പണം നൽകിയെന്ന് ഷോൺ ജോർജ് ഹൈക്കോടതിയിൽ ആക്ഷേപം ഉന്നയിച്ചു. രേഖകൾ കേന്ദ്ര ഏജൻസികൾക്ക് കൈമാറിയെന്നും തെളിവുകൾ ഇന്ന് വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്നും ഷോൺ ജോർജ് അറിയിച്ചു.
നേരത്തെ, കരിമണൽ കമ്പനിയായ സിഎംആർഎല്ലും എക്‌സാലോജിക്കും ഉൾപ്പെട്ട പണമിടപാടുകൾ സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് പരാതി നൽകിയിരുന്നു. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു ഷോൺ ജോർജ് പരാതി നൽകിയിരുന്നത്.
വിഷയത്തിൽ എസ്‌എഫ്‌ഐഒ അന്വേഷണത്തിൽ ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയിലും ഹരജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിഎംആർഎല്ലും എക്‌സാലോജിക്കും ഉൾപ്പെട്ട പണമിടപാടുകൾ അന്വേഷിക്കാൻ എസ്‌എഫ്‌ഐഒയെ ചുമതലപ്പെടുത്തിയത്.
Most Read| നാല് ജില്ലകളിൽ ഇന്നും ഓറഞ്ച് അലർട്; കാലവർഷം മൂന്നുദിവസത്തിനകം








































