കോട്ടയം: ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണന് പകരം മാനന്തവാടി എംഎൽഎ ഒആർ കേളു മന്ത്രിയാവാൻ സാധ്യത. സിപിഎമ്മിന്റെ യുവ മുഖമായ സച്ചിൻ ദേവ് അടക്കമുള്ളവരുടെ പേരും പരിഗണനയിലുണ്ട്. സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് കേളുവിനെ പരിഗണിക്കാനുള്ള അനുകൂല ഘടകങ്ങളെന്നാണ് റിപ്പോർട്.
സംസ്‌ഥാന കമ്മിറ്റി അംഗത്വമുള്ള മറ്റു ദളിത് എംഎൽഎമാർ പാർട്ടിയിലില്ല. പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ല. ഇതോടെ വയനാടിന് മന്ത്രിസഭയിൽ പ്രാതിനിധ്യവും ലഭിക്കും. ഒന്നാം പിണറായി സർക്കാരിലും വയനാട്ടിൽ നിന്ന് മന്ത്രി ഉണ്ടായിരുന്നില്ല. 2011ലെ ഉമ്മൻചാണ്ടി സർക്കാരിൽ പട്ടികവർഗ വിഭാഗത്തിൽ നിന്ന് പികെ ജയലക്ഷ്‌മി മന്ത്രിസഭയിൽ ഉണ്ടായിരുന്നു.
നാളെ ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും കെ രാധാകൃഷ്‌ണന്റെ രജിക്കാര്യത്തിൽ അന്തിമ തീരുമാനം. മന്ത്രിസഭാ പുനഃസംഘടന നിയമസഭാ സമ്മേളനത്തിന് മുൻപ് നടക്കാനാണ് സാധ്യത. ഈ മാസം പത്തിനാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!






































