പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. അഗളി കൂടൻചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞു വരികയായിരുന്ന ഈശ്വരൻ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു.
അടുത്തേക്കോടിവന്ന കാട്ടാന ഈശ്വരനെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. നിലത്തേക്ക് തെറിച്ചുവീണ യുവാവിന് നേർക്ക് ആന ചിന്നം വിളിച്ച് പാഞ്ഞടുത്തു. ഇതോടെ ജീവഭയത്താലോടിയ ഈശ്വരൻ 200 മീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള ശക്തമായ അടിയേറ്റ് ഈശ്വരന്റെ വാരിയെല്ലിനും പല്ലിനും പൊട്ടലുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!







































