ജറുസലേം: തെക്കൻ ഗാസാ മുനമ്പിൽ ദിവസവും 12 മണിക്കൂർ താൽക്കാലിക വെടിനിർത്തൽ ഉണ്ടാകുമെന്ന് ഇസ്രയേൽ സൈന്യത്തിന്റെ പ്രഖ്യാപനം. മേഖലയിലെ സാധാരണക്കാർക്കുള്ള സന്നദ്ധ സംഘടനകളുടെ സഹായങ്ങൾ സുഗമമായി എത്തിക്കുന്നതിന് വേണ്ടിയാണിത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ദിവസവും രാവിലെ എട്ടുമണിമുതൽ വൈകിട്ട് ഏഴുമണിവരെ യുദ്ധം മരവിപ്പിക്കുമെന്നും സൈന്യം അറിയിച്ചു. മേഖലയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകൾക്ക് റഫയിലേക്കുള്ള പ്രധാന പ്രവേശനമാർഗമായ കരേം ഷാലോം സലാം അ ദിൻ ദേശീയപാതയിലൂടെ പോകാനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വെടിനിർത്തൽ പ്രഖ്യാപനം.
മേയിൽ ഇസ്രയേൽ സൈന്യം റഫയിലേക്ക് കടന്നത് മുതൽ കരേം ഷാലോം വഴിയുള്ള സഹായനീക്കം പ്രതിസന്ധിയിൽ ആയിരുന്നു. ദിവസവും 500 ട്രക്ക് സഹായം വേണ്ടിടത്ത് മേയ് ആറുമുതൽ ജൂൺ ആറുവരെ 68 ട്രക്കുകൾ മാത്രമാണെത്തിയത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ