പറ്റ്ന: വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി ബിഹാറില്‍ നിന്നുള്ള എം.പിയുടെ പ്രസംഗം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ സീതാമഡ് മണ്ഡലത്തില്‍ നിന്നുള്ള എം.പി. ദേവേഷ് ചന്ദ്ര ഠാക്കൂര്‍ ആണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസംഗത്തിൽ ‘യാദവരും മുസ്ലിങ്ങളും എന്നില്‍ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കേണ്ടതില്ല. എന്നെ കാണാനെത്തുമ്പോള്‍ അവരെ ഞാന്‍ ബഹുമാനത്തോടെ പരിഗണിക്കും. അവര്‍ക്ക് ചായയും ലഘുഭക്ഷണവും നല്‍കും. പക്ഷേ, അവരുടെ പ്രശ്നങ്ങളൊന്നും ഞാന്‍ ഏറ്റെടുക്കില്ല’, ദേവേഷ് പറഞ്ഞു.
‘എന്റെ പാര്‍ട്ടി ബിജെപിയുമായി സഖ്യത്തിൽ ഏര്‍പ്പെട്ടുവെന്ന ഒറ്റക്കാരണം കൊണ്ട് നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തില്ല എന്നിരിക്കേ, എനിക്ക് എങ്ങനെ നിങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍കഴിയുമെന്നാണ് മുസ്ലിം സഹോദരങ്ങളോട് ചോദക്കാനുള്ളത്’, എംപി പറഞ്ഞു.
‘സൂരികളുടേയും (മൽസ്യത്തൊഴിലാളി സമുദായം) കല്‍വാര്‍ വിഭാഗത്തില്‍പെട്ടവരുടേയും വോട്ട് എനിക്ക് കിട്ടിയില്ല. കുഛ്വാഹകള്‍ പോലും എന്നെ കൈവിട്ടു. കാരണം, ലാലുപ്രസാദ് യാദവ് നിരവധി കുഛ്വാഹകള്‍ക്ക് മൽസരിക്കാന്‍ അവസരം നല്കി’, ദേവേഷ് ചന്ദ്ര ഠാക്കൂര്‍ പറഞ്ഞു.
MOST READ | ബിഎസ് യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി




































