പാലക്കാട്: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന എസ്ഐക്കും വാഹനം ഓടിച്ചിരുന്ന സിപിഒയ്ക്കും പരിക്കേറ്റു. എസ്ഐ ശിവദാസൻ, സിപിഒ ഷെമീർ എന്നിവർക്കാണ് പരിക്കേറ്റത്.
പാലക്കാട് നായടിപ്പാറയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. രാത്രികാല പരിശോധനയുടെ ഭാഗമായി മണ്ണാർക്കാട് പോയി തിരിച്ചുവരുന്ന വഴിയാണ് അപകടം നടന്നത്. എസ്ഐ ശിവദാസിന്റെ അരക്കെട്ടിന് പൊട്ടലുണ്ട്. ഷെമീറിന് മുറിവുകൾ അല്ലാതെ കാര്യമായ പരിക്കില്ല. റോഡിൽ മരക്കൊമ്പ് കിടക്കുന്നത് കണ്ട് വെട്ടിച്ചതോടെ സമീപത്തെ കടയിലേക്ക് വാഹനം നിയന്ത്രണം വിട്ട് കയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ജീപ്പിന്റെയും കടയുടെയും മുൻഭാഗം തകർന്നിട്ടുണ്ട്.
Most Read| കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മരണസഖ്യ 33 ആയി- ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്