കൊല്ലം: അഞ്ചലിൽ കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് ഒരുമരണം. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അഞ്ചൽ ആയൂർ പാതയിൽ കൈപ്പള്ളിമുക്ക് ഐസ് പ്ളാന്റിന് സമീപമാണ് അപകടം നടന്നത്. ടെംപോ ഡ്രൈവർ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. ബസിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്.
മല്ലപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്‌റ്റ് പാസഞ്ചർ ബസും ആയൂരിൽ നിന്ന് അഞ്ചലിലേക്ക് റബ്ബർ തൈകളുമായി വന്ന ടെംപോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെംപോയുടെ മുൻഭാഗം പൂർണമായും തകർന്നിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
Most Read| ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ്; ജയിൽ ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ