ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പോലീസിന്റെ അന്വേഷണ റിപ്പോർട്. കലയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
അനിലിന്റെ സുഹൃത്തുക്കളായ സോമൻ, പ്രമോദ്, ജിനു രാജൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പെരുമ്പുഴ പാലത്തിൽ വെച്ച് അനിലും മറ്റു പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കല മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യുകയും തെളിവുകൾ നശിപ്പിക്കുകയും ആയിരുന്നു.
2009ലായിരുന്നു സംഭവം. പ്രതികൾ എങ്ങനെയാണ് കലയെ കൊന്നതെന്നോ എവിടെയാണ് മറവ് ചെയ്‌തതെന്നോ എഫ്‌ഐആറിൽ പറയുന്നില്ല. അനിലിന്റേതും ശ്രീകലയുടെയും പ്രണയ വിവാഹമായിരുന്നു. ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. അനിലിനെ ശ്രീകല പ്രണയിച്ച് വിവാഹം കഴിച്ചതിനെ വീട്ടുകാർ എതിർത്തിരുന്നു.
പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതി നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല. വർഷങ്ങൾക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പോലീസിന് വിവരങ്ങൾ കിട്ടിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടായത്.
Most Read| ചരിത്രപരമായ തീരുമാനം; സ്‌ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ






































