കൊച്ചി: ആലുവയിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലിലാണ് സംഭവം. വാക്ക് തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുക ആയിരുന്നു. 70 വയസ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കുത്തിക്കൊലപ്പെടുത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് ചായ കുടിക്കാൻ വന്നപ്പോഴാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ കത്രിക ഉപയോഗിച്ച് ശ്രീകുമാർ വയോധികനെ കുത്തുകയായിരുന്നു.
Most Read| വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത







































